എംഎസ്എഫ് പയ്യോളിയിൽ പൊതുജന വായന ശാലയിലേക്ക് സി എച്ച് മുഹമ്മദ്‌ കോയയുടെ ചിത്രം കൈമാറി

news image
Oct 7, 2025, 1:30 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭ സി എച്ച് മുഹമ്മദ്‌ കോയ സ്മാരക പൊതുജന വായന ശാലയിലേക്ക് കൗൺസിലർ സി പി ഫാത്തിമയുടെ മകൻ ‌ റഹിൻ കാദർ വരച്ച ചിത്രം മുൻസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ ഇ സി ഫാസിലിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാന് കൈമാറി.

നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അഷ്റഫ് കോട്ടക്കൽ, കൗൺസിലർമാരായ സി പി ഫാത്തിമ, കെ സി ബാബു, മുസ്ലീം ലീഗ് പ്രസിഡന്റ് എ പി കുഞ്ഞബ്ദുള്ള, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ പി എം അഷ്‌റഫ്‌, അഡ്വ ഹസനുൽ ബന്ന, ലൈബ്രേറിയൻ ഇസ്മത് കാട്ടടി, എം എസ് എഫ് നേതാക്കളായ ആദിൽ ടി, വി കെ ഷാക്കിർ , റിൻഷാദ്, കെ പി മുഹമ്മദ് ഷാഹിദ് , പി എം നാസിഫ്  തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe