എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

news image
Sep 21, 2022, 4:41 pm GMT+0000 payyolionline.in

ഹരിപ്പാട് : എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ  ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം ഉണ്ടായത്.

കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ ആണ് എഡിജിപിയുടെ വാഹനവുമായി  കൂട്ടിയിടിച്ചത്.  പരിക്കേറ്റ സന്തോഷിനെ എഡിജിപിയുടെ വാഹനത്തിൽ തന്നെയാണ് ഹരിപ്പാട് ഗവൺമെന്റ്  ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സന്തോഷിന് ഗുരുതരമായ പരിക്കുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.  മറ്റൊരു വാഹനത്തിൽ ഐജി പ്രകാശും എഡിജിപി മനോജ് എബ്രഹാമിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിനുശേഷം  എഡിജിപി ഈ വാഹനത്തിലാണ് എറണാകുളത്തേക്കുള്ള യാത്ര തുടർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe