തൃശൂർ : തൃശ്ശൂരിൽ മഴ ശക്തം. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.
രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ടിആർഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.