ഓപ്പറേഷൻ തണ്ടർ; ‘കുവൈറ്റ് ഭായിജാൻ’എക്‌സൈസിന്റെ പിടിയിൽ

news image
Jun 15, 2026, 2:51 am GMT+0000 payyolionline.in

കോഴിക്കോട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ ; ‘കുവൈറ്റ് ഭായിജാൻ’ എന്ന് അറിയപ്പെടുന്ന ഫൈസാൻ ഖാൻ പിടിയിൽ. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാൾ കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ എംഡിഎംഎ വിതരണം നടത്തുന്നതിൽ പ്രധാനിയാണ്. ഇയാൾ കുവൈറ്റിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപിപ്പിക്കുന്നതിന് ഇടയിലാണ് എക്‌സൈസ് പിടികൂടിയത്.

അതേസമയം മലപ്പുറത്ത് നടന്ന പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായിട്ടുണ്ട്. നെല്ലിക്കുത്ത് സ്വദേശി ജാഫർ അലി, കാരക്കുന്ന് സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 31.58ഗ്രാം പിടിച്ചെടുത്തിട്ടുണ്ട്. തൃക്കലങ്ങോട് കൊഴക്കളംചാലിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe