കൊയിലാണ്ടി: പൂക്കാട് ടൗണിൽ വീട് കുത്തിതുറന്ന് മോഷണ ശ്രമം. ഇന്നലെ ഉച്ചയ്ക്കാണ് വീട് കുത്തി തുറന്ന് മോഷണം നടന്നത്. പൂക്കാട് പഴയ രെജിസ്റ്റർ ഓഫീസിന് അടുത്ത് ശ്രീമതി എന്നവരുടെ വീടാണ് ആണ് മോഷ്ടാക്കൾ ഉച്ചക്ക് 12 മണിക്കും 2 മണിക്കും ഇടയിൽ കുത്തി തുറന്ന് മോഷണം നടത്തിയത് .
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണ്ണ് വിവരം അറിയുന്നത്. അലമാരകൾ കുത്തിതുറന്ന് എല്ലാം വലിച്ചിട്ട നിലയിലാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ പരിശോധന നടത്തി. കുടുതൽ പരിശോധന ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു. എന്നാൽ കാര്യമായ ഒന്നും മോഷണം പോയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.