കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തിവീശി പൊലീസ്; ഇരുപതിലേറെ പേർ ആശുപത്രിയിൽ‌

news image
Nov 24, 2025, 1:25 am GMT+0000 payyolionline.in

കാസർകോട് ∙ ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരുക്ക്. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണുവെന്നാണ് വിവരം. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിർദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്. കാസർകോട് പുതിയ ബസ്റ്റാൻഡിനു സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ഇരുപതോളം പേരാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe