ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗങ്ങൾ (ഭാഷാ വിഭാഗം യു.പി. തലത്തിൽ, സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലത്തിൽ) ഉൾപ്പെടുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് 2025-ക്കായുള്ള അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു.
പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് 2025 ജൂലൈ 10 വരെ വൈകീട്ട് 5 മണിയ്ക്ക് മുൻപ് ഔദ്യോഗിക വെബ്പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും ₹500 വീതം ഫീസ് അടയ്ക്കേണ്ടതുണ്ടെന്നും എസ്.സി./എസ്.ടി./പി.എച്ച്./അന്ധതുള്ള വിഭാഗങ്ങൾക്കുള്ള അപേക്ഷകർക്ക് 250 വീതം ഫീസാണ്. പരീക്ഷാഫീസ് ഓൺലൈൻ നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് തുടങ്ങിയ മാർഗങ്ങളിലൂടെ അടയ്ക്കാവുന്നതാണ്.2025-ലെ കെ-ടെറ്റ് പരീക്ഷ ഓഗസ്റ്റ് 23, 24 തിയ്യതികളിൽ നടക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക: www.ktet.kerala.gov.in