പയ്യോളി : ഇരിങ്ങൽ, മൂരാട് പ്രദേശത്തെ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന കെ. ശശീന്ദ്രന്റെ സ്മരണക്കു വേണ്ടിയുള്ള മികച്ച ലൈബ്രറിക്കുള്ള നാലാമതു എന്റോവ്മെന്റ് വിതരണം യു.എൽ.സി സി. ചെയർമാൻ രമേശൻ പാലേരി നിർവഹിച്ചു.
ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിക്കാണ് എന്റോവ്മെന്റ് ലഭിച്ചത്. ചടങ്ങിൽ ഡോ. സോണിയ പ്രഭാഷണം നടത്തി. മൂരാട് പി കെ കുഞ്ഞുണ്ണി നായർ സ്മാരക ലൈബ്രറിയും യുവശക്തി തിയേറ്റേഴ്സും സംയുക്തമായാണ് എന്റോവ്മെന്റ് നൽകിവരുന്നത്.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വി കെ ജയേഷ് സ്വാഗതം പറഞ്ഞു. വി. കെ.നാസർ മാസ്റ്റർ എൻന്റോവ്മെന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. രേഖ മുല്ലക്കുനി, കെ ഹരിദാസൻ ഇരിങ്ങത്ത്, കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.കെ.രമേശൻ നന്ദി പറഞ്ഞു.