തിക്കോടി: കേന്ദ്രഗവൺമെൻ്റിൻ്റെ ബജറ്റിനെതിരെ സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം സി.പി. എം. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു . ബിജു കളത്തിൽ അദ്ധ്യക്ഷനായി. വിശ്വൻ ആർ , അനൂപ് പി എന്നിവർ സംസാരിച്ചു.
കെ.കെ ബാലകൃഷ്ണൻ , ഷാഹിദ പി.പി, കെ.വി. സുരേഷ്, മിനി ഭഗവതി കണ്ടി പി.കെ ശശികുമാർ, ഗിരീഷ് ചെത്തിൽ , കെ. വി. രാജീവൻ എന്നിവർ നേത്യത്വം നൽകി.