കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസ് ഉപരോധം. ഭാരതീയ മത്സ്യ പ്രവർത്തക സംഘം( ബി.എം.എസ്) കൊയിലാണ്ടി താലൂക്ക് കേരള സർക്കാരിൻ്റെ മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും, അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി
അംഗ്വത്വ ഫീസ് മുന്നിരട്ടിയായി വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കുക.കൊയിലാണ്ടി മത്സ്യ ഭവൻ ഹാർബർ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കുക. കൊയിലാണ്ടി ഫിഷിംങ് ഹാർബർ മുതൽ കാപ്പാട് വരെയുള്ള തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
കൊയിലാണ്ടി മത്സ്യ ഭവൻ ഓഫീസ് ഉപരോധിച്ചു.കൊയിലാണ്ടി ഫിഷറീസ് ക്ഷേമനിധി ബോർഡ് ഓഫീസർക്ക് നിവേദനവും നൽകി. കൊയിലാണ്ടി മുനിസിപ്പാലിറ്റി മുൻ കൗൺസിലർ പി.കെ. ഷിജു ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഭാരതീയ മത്സ്യപ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പി.പി. വിനായകൻ അധ്യക്ഷത വഹിച്ചു .
ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് ജനറൽ സെക്രട്ടറി ഷിംജി, ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ ഭാരവാഹി വി.കെ. രാമൻ മുഖ്യപ്രഭാഷണം നടത്തി.ഭാരതീയ മത്സ്യ പ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് ട്രഷർ പി.പി. അനിൽകുമാർ സംസാരിച്ചു.