കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക് ടെൻഡർ നടപടി ആരംഭിക്കുന്നു. 1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭ വികസനത്തിന്റെ പാതയിലാണ്. നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരത്തിന്റെ മുഖഛായ മാറുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 21 കോടി രൂപ ചെലവിൽ 63,000 സ്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടൂള്ളത്.
കോഴിക്കോട് NIT യാണ് കെട്ടിടത്തിന്റെ ആർക്കിടെക്ച്ചർ ഡിസൈൻ ചെയത് പ്രവർത്തി മോണിറ്റർ ചെയ്യുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്. കെട്ടിടത്തില്‍ ഷോപ്പിംഗ് മാൾ ജ്വല്ലറികൾ ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ കോൺഫറൻസ് ഹാൾ മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ് ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 സെപ്തംബര്‍ മാസത്തില്‍ നടത്തുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭയുടെ ഈ ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലേലത്തിന് മുന്നോടിയായി ഫ്രീ ഓക്ഷൻ മീറ്റിങ്ങ് ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ ടൗൺ ഹാളിൽ. ലേലം മാർച്ച് 12, 13 തിയ്യതികളിൽ നടക്കും.