കൊയിലാണ്ടി: കോഴിക്കോട് ജില്ല മത്സ്യവിതരണ സംസ്കരണ തൊഴിലാളി യൂണിയൻ സി ഐ ടി യു. ജില്ലാ സമ്മേളനം കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിലെ വി എസ്സ് അച്യുതാനന്ദൻ നഗറിൽ ചേർന്നു. ജില്ലാ പ്രസിഡണ്ട് മുസാഫർ അഹമ്മദ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാച്ചനക്ക് ശേഷം സ്വാഗത സംഘം ചെയർമാൻ അശ്വനിദേവ് സ്വാഗതം പറഞ്ഞു. മുസാഫർ അഹമ്മദ് അധ്യക്ഷനായ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി.ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മത്സ്യ വിതരണ സംസ്‌കരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥന സെക്രട്ടറി സാസഫറുള്ള സംഘടന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കോയമോൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസിഡന്റ് സി. നാസർ

ജനറൽ സെക്രട്ടറി എ ടി അബ്ദുൾ ഷുക്കൂർ

ട്രഷറർ സി പി ചന്ദ്രൻ
സി ഐ ടി യു ജില്ല വൈസ് പ്രസിഡന്റ് കെ. ദാസൻ അഭിവാദ്യം ചെയ്തു. യൂണിയൻ മുൻ ജില്ലാ പ്രസിഡൻ്റ് സി. കുഞ്ഞമ്മദിനെ ആദരിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സി. നാസർ, ജനറൽ സെക്രട്ടറി എ ടി അബ്ദുൾ ഷുക്കൂർ, ട്രഷറർ സി പി ചന്ദ്രൻ, വൈസ്പ്രസിഡന്റ് മാർ എൻ വി കോയമോൻ, കെ രതീഷ് കുമാർ, സി സി അബൂബക്കർ, കെ.പി.സലീം. ജോയന്റ് സെക്രട്ടറിമാർ സി.സി മൻസൂർ, ഇ ടി നന്ദകുമാർ, എം എ ഷാജി, ടി.കെ. ശംസുദ്ദീൻ, എന്നിവരെയും തിരഞ്ഞെടുത്തു.
പ്രമേയങ്ങൾ – 1 . ആഴക്കടൽ മത്സ്യബന്ധനത്തിന് തടസ്സമാവുന്ന വിധത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കടൽ ഖനന നിയമം പിൻവലിക്കുക.
2. കോഴിക്കോട് സെട്രൽ മാർക്കറ്റ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്ന പ്രവർത്തി എത്രയും പെട്ടെന്ന് ആരംഭിക്കുക.