കൊയിലാണ്ടിയിൽ വാഹന അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരന് കൈവള വില്ലനായി

news image
Oct 11, 2022, 4:45 pm GMT+0000 payyolionline.in

കൊയിലാണ്ടി:  വാഹന അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരന് കൈവള വില്ലനായി. നടേരി ഒറ്റക്കണ്ടം ഹരികൃഷ്ണൻ (25) നാണ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈയിലെ വളവില്ലനായി മാറിയത്. ഒടുവിൽ കൊയിലാണ്ടി അഗ്നി രക്ഷാ സേന എത്തി വളമുറിച്ചുമാറ്റിയ ശേഷമാണ് പ്ലാസ്റ്റർ ഇട്ടത്.

 

പെരുവട്ടൂർ ഉജ്ജയിനിക്കു സമീപമാണ് അപകടം. വളകാരണം  പ്ലാസ്റ്റർ ഇടാൻ പറ്റാതെ വരികയും കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിതിൻരാജ്, ശ്രീരാഗ് എന്നിവർ കട്ടർ ഉപയോഗിച്ച് വള മുറിച്ചു മാറ്റുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe