പയ്യോളിയിൽ 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, പിഴയും

news image
Sep 15, 2022, 1:35 pm GMT+0000 payyolionline.in
കൊയിലാണ്ടി: 11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം  രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ(51) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ  ശിക്ഷ വിധിച്ചത്.
പോക്സോ നിയമപ്രകാരവും, പട്ടിക ജാതി സംരക്ഷണ നിയമ പ്രകാരവും ആണ് ശിക്ഷ വിധിച്ചത്. 2019 ആണ് കേസ് ആസ്പദമായ സംഭവം നടന്നത്  പേരക്ക പറക്കാനെത്തിയ കുട്ടിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു.
 ബാലിക അമ്മയോട് പിന്നീട്‌ കാര്യം പറഞ്ഞതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
പയ്യോളി പോലീസ് രെജിസ്റ്റർ ചെയ്ത കേസ്, വടകര ഡി വൈ സ് പി
പ്രിൻസ് അബ്രഹാം ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe