കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ക്ലോക്ക് ടവർ സമർപ്പിച്ചു

news image
May 25, 2026, 12:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് സമയത്തിന്റെ വില ഓർമ്മിപ്പിക്കുന്നതിനും വിദ്യാലയ മുറ്റത്തിന് പുതിയൊരു ഭംഗി നൽകുന്നതിനുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ മനോഹരമായ ക്ലോക്ക് ടവർ സ്ഥാപിച്ചു. ഹണിഷ് ഡ്രൈവിംഗ് സ്കൂൾ ഉടമയായിരുന്ന  ഇ. മോഹൻദാസിന്റെ ഓർമ്മയ്ക്കായി ഹണിഷ് ഡ്രൈവിംഗ് സ്കൂൾ മാനേജ്‌മെന്റാണ് ഈ ക്ലോക്ക് ടവർ വിദ്യാലയത്തിന് സമർപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർമാൻ  യു.കെ. ചന്ദ്രൻ നിർവഹിച്ചു.

വിദ്യാർത്ഥി ജീവിതത്തിൽ സമയനിഷ്ഠയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഓരോ നിമിഷവും കൃത്യമായി വിനിയോഗിക്കുമ്പോഴാണ് വിജയത്തിലേക്കുള്ള യാത്ര എളുപ്പമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ഉത്തരവാദിത്തബോധം വളർത്താൻ ഇത്തരം മാതൃകാപരമായ സംഭാവനകൾ ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എസ്.ജി. ചെയർമാൻ സി. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ എം.ജി. ബൽരാജ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ, പി.ടി.എ. പ്രസിഡന്റ് സജീവ് കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, പ്രധാനാധ്യാപിക ടി. ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന എം., ഒ.എസ്.എഫ്. കൺവീനർ എൻ.വി. വത്സൻ, എസ്.എം.സി. ചെയർമാർ പ്രവീൺ കുമാർ, അഡ്വ. സുനിൽ മോഹൻ, സൗമിനി മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു. എസ്.എസ്.ജി. ട്രഷറർ ശ്രീലാൽ പെരുവട്ടൂർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe