പയ്യോളി: കൊളാവിപ്പാലത്ത് 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസാണ് ( 42) പിടിയിലായത് . കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, അനീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

