കൊയിലാണ്ടി: കുളത്തിൽ വീണ് മരിച്ചു . ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് കൊയിലാണ്ടി കോതമംഗലം ക്ഷേത്രക്കുളത്തിൽ കുറുവങ്ങാട് നരിക്കുന്നുമ്മൽ അവിട്ടം ഹൗസിൽ മോഹനൻ (60) ൻ്റ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി അഗ്നിക്ഷാ സേന എത്തുകയും സേനാംഗങ്ങൾ മൃതദേഹം പോലീസിൻറെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
ഗ്രേഡ് എ.എസ്.ടി.ഒ. പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഇ എം നിധി പ്രസാദ് , എസ് അരുൺ ,കെ എം വിജീഷ് , ഷാജു, ടിപി ബാലൻ മൃതദേഹം പുറത്തെടുക്കാൻ നേതൃത്വം നൽകി. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ: ഇന്ദിര. മകൻ. മിഥുൻ .