കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകൾ എടുത്തു നൽകുന്നത് രോഗികളുടെ മൊബൈൽ ഫോണിൽ. കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിർദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികൾ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈൽ ഫോൺ ക്യാമറയില്ലെങ്കിൽ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികൾ പറയുന്നത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയർന്നിരുന്നു. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല പ്രതികരിച്ചു.
