തിക്കോടി: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ പാരായണ മത്സരവും രാമായണ ക്വിസ് മത്സരവും ആഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ക്ഷേത്രം ഹാളിൽ നടക്കും. എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പാരായണ മത്സരത്തിൽ വനിതകൾക്കും പങ്കെടുക്കാവുന്നതാണെന്ന് ക്ഷേത്രം പരിപാലന സമിതി സെക്രട്ടറി അറിയിച്ചു.