പേരാമ്പ്ര: ആവള കൂട്ടോത്ത് ഖുവ്വത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയുടെ കെട്ടിട ഉദ്ഘാടനവും നബിദിനാഘോഷവും മതപ്രഭാഷണവും ഇന്നുമുതല്‍ അഞ്ചുവരെ നടക്കും. ഇന്നു വൈകിട്ട് ഏഴിനു യഹ്യാ ബാഖവി പുഴക്ര പ്രഭാഷണം നടത്തും. രാത്രി ഒന്പതിനു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. ലൈബ്രറി ഉദ്ഘാടനം അബ്ദുല്‍ ലത്തീഫ് നദ്വി നിര്‍വഹിക്കും. പനയുള്ളതില്‍ ഹസ്സന് മുസല്യാര്‍, അബ്ദുല്‍ ലത്തീഫ് നദ്വി എന്നിവരെ ആദരിക്കും. നാളെ നഴ്സറി ഫെസ്റ്റ്. വൈകിട്ട് ഏഴിന് എന്‍. അഹമ്മദ് മൗലവിയുടെ പ്രഭാഷണവും നടക്കും. മൂന്നിനു നബിദിന ആഘോഷമാണ്. രാവിലെ നബിദിന ഘോഷയാത്ര നടക്കും. വൈകിട്ട് ഏഴിനു മമ്മൂട്ടി മൗലവി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. നാലിനു പൂര്‍വ വിദ്യാര്‍ഥി സംഗമവും വൈകിട്ട് ഏഴിനു സമാപന സമ്മേളനവും നടക്കുമെന്ന് സംഘാടക സമിതി ചെയര്മാന് സി.പി. മൊയ്തീന് ഹാജി, കണ്‍വീനര്‍ ബഷീര്‍ കറുത്തേടത്ത്, പി.സി. കുഞ്ഞമ്മദ് മൗലവി, ഇ.സി. മമ്മൂട്ടി മൗലവി, എന്‍. അഹമ്മദ് മൗലവി എന്നിവര്‍ അറിയിച്ചു
ഖുവ്വത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസ കെട്ടിട ഉദ്ഘാടനവും നബിദിനാഘോഷവും

Sep 6, 2022, 5:49 pm GMT+0000
payyolionline.in
നിരവധി കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്ന മോഷ്ടാവ് കസ്റ്റഡിയില്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും ..