പയ്യോളി : ഇസ്രായേൽ ഗാസ്സയിൽ നടത്തുന്ന മനുഷ്യ കുരുതി അവസാനിപ്പിച്ച് ലോകത്ത് സമാധാനം സ്ഥാപിക്കാൻ ലോക രാഷ്ട്ര നേതാക്കൾ ഒന്നിക്കണമെന്ന് ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിദർശൻ സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണപരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്പി എം അഷ്റഫ് അധ്യക്ഷനായിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുജേഷ് ശാസ്ത്രി, ഡിവിഷൻ കൗൺസിലർ മാരായ അൻവർ കായിരിക്കേണ്ടി, ഗോപാലൻ കാര്യാട്ട്, കെ ടി സിന്ധു, ശശി കുമാർ കീഴങ്ങോട്ട്, ഇ കെ ബിജു എന്നിവർ സംസാരിച്ചു.