അഹമ്മദാബാദ് : ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ മുകളിലേക്ക് കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്.
കനത്ത മഴയിൽ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട 8 അംഗ കുടുംബത്തിലെ 4 പേർ ചികിത്സയിലാണ്. ഇവരിൽ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.