ചങ്ങരോത്ത് യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

news image
Jun 4, 2026, 3:02 pm GMT+0000 payyolionline.in

പേരാമ്പ്ര: ചങ്ങരോത്ത് ജാനകിവയലിൽ യുവാവിനെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

സംഭവസമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ എഴുന്നേറ്റ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. മരണത്തിൽ പരക്കെ ദുരൂഹതയുണ്ടെന്ന് അരുണിന്റെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും നടത്തി.

മരണത്തിലെ യഥാർത്ഥ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശിവജി സേനയുടെ സജീവ പ്രവർത്തകനായിരുന്ന അരുൺ, പ്രദേശത്ത് തെങ്ങുകയറ്റ ജോലി കരാറെടുത്ത് നടത്തിവരികയായിരുന്നു.ഭാര്യ: ജിതിന. മകൻ: ഓംകൃഷ്ണ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe