ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ പി.ടി.എ വാർഷിക ജനറൽ ബോഡിയും അനുമോദന ചടങ്ങും

news image
Jun 25, 2023, 7:45 am GMT+0000 payyolionline.in

 

മേപ്പയ്യൂർ:ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ പി.ടി.എ വാർഷിക ജനറൽ ബോഡിയും  സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും, ഇക്കഴിഞ്ഞ വിശുദ്ധ റമളാനിൽ ഖത്തുമുൽ ഖുർആൻ, മുഴുവൻ തറാവീഹ്, നോൻപ് മുഴുവൻ അനുഷ്ഠിച്ച വിദ്യാത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് മൊമന്റോ കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷനായി.സദർ മുഅല്ലിം, വി.കെ ഇസ് മായിൽ മന്നാനി സ്വാഗതവും, എ.എം അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

 

സമസ്ത പ്ലസ്ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൻ റഹ് മാന് ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് മൊമന്റോ നൽകുന്നു

മഹല്ല് ജനറൽ സെക്രട്ടറി എം.കെ അബ്ദുറഹിമാൻ, ഖത്തർ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, എ കൂട്ട്യാലി ഹാജി, പി അബ്ദുള്ള, സി.ഇ അഷറഫ്, പി റഈസ്, എ.എം അബ്ദുറഹിമാൻ, എൻ അബ്ദുൽസലാം, ഡി.എം മുഹമ്മദ് അഷറഫ്, എ റഊഫ്, പി.കെ കുഞ്ഞമ്മത് മുസ് ല്യാർ, പി.പി നജീബ് മന്നാനി, കെ.പി മുസമ്മിൽ ഫൈസി, കെ.ബി ഷാഹുൽ ഹമീദ് മൗലവി സംസാരിച്ചു. പി.ടി.എ ഭാരവാഹികൾ:എ മുഹമ്മദ്(പ്രസിഡന്റ്);എ.എം അബ്ദുൽ റസാഖ്,ഡി.എം അഷറഫ്(വൈസ് പ്രസിഡന്റ്);വി.കെ ഇസ് മായിൽ മന്നാനി(സെക്രട്ടറി),കെ.കെ മുനീർ(ട്രഷറർ).

എം.പി.ടി.എ ഭാരവാഹികളായി  ചെയർ പേഴ്സൺ സമീറ പി, വൈസ് ചെയർ പേഴ്സൺ സജിന എ, കൺവീനർ ഷബിന പി എന്നിവരെ തിരഞ്ഞെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe