മേപ്പയ്യൂരിൽ സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

news image
Dec 6, 2023, 5:08 pm GMT+0000 payyolionline.in
മേപ്പയ്യൂർ: മേപ്പയ്യൂരിൽ സംഘർഷം ഡി.വൈ.എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാതാഴെ കുനി സുനിൽ കുമാറിനാണ് വെട്ടെറ്റത്. ബുധനാഴ്ച വൈകീട്ടാണ് സoഭവം. ഇയാളെ മെഡിക്കൽ കോളെജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ.ആരോപിച്ചു. മേപ്പയ്യൂർ സ്കൂളിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമെന്നാണ് പറയുന്നത്. അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ഒരു കടയിൽ കയറിയെങ്കിലും അവിടെ നിന്നും പിടിച്ചിറക്കി വെട്ടിയതായും ഡിവൈ.എഫ് ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe