ചോമ്പാലിൽ മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു; അപകടം വൈകീട്ട് നാല് മണിയോടെ

news image
Sep 6, 2022, 4:49 pm GMT+0000 payyolionline.in

വടകര: ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു .മൂന്നുപേർ ഉണ്ടായിരുന്ന വള്ളത്തിൽ നിന്നും  ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. മാടാക്കര സ്വദേശി അച്യുതൻ, പൂഴിത്തലയിലെ അസീസ് എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് ആശുപത്രിയിൽ ചികിത്സയിലുളളത്.

മുട്ടുങ്ങലിൽ നിന്ന് ഏഴു കിലോമീറ്ററോളം അകലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരാണ് തോണിയിലുണ്ടായിരുന്നത്. ശക്തമായ കാറ്റിൽ മറിഞ്ഞ തോണിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവർ കരയിലേക്ക് നീന്തുകയായിരുന്നു. മുട്ടുങ്ങൽ ഭാഗത്ത് എത്തിയ ഷൈജുവിനെ നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹമാണ് കടലിൽ രണ്ടു പേർ കൂടിയുള്ള കാര്യം അറിയിച്ചത്. ഇതു പ്രകാരം മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് ഇവരെ കണ്ടെത്തിയത്.  ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണപ്പെട്ട അച്ചുതൻ

മരണപ്പെട്ട അസിസ്

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe