മേപ്പയ്യൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സംസ്ഥാന ബജറ്റിനെതിരെ മേപ്പയ്യൂർ ടൗണിൽ നടന്ന പ്രതിഷേധ സംഗമം ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.
പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഫൈസൽ ചാവട്ട് സ്വാഗതവും ഇസ്മായിൽ കീഴ്പോട്ട് നന്ദിയും പറഞ്ഞു. എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, വി മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, കീഴ്പോട്ട് പി മൊയ്തി, കെ.കെ മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് ചാവട്ട്, ടി.എം അബ്ദുള്ള, ഐ.ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, കെ.കെ അബ്ദുൽ ജലീൽ , കെ ലബീബ് അഷറഫ്, കെ.കെ റഫീഖ്, എം.കെ ഫസലുറഹ്മാൻ, ഹുസ്സൈൻ കമ്മന, കെ.പി ഇബ്രാഹിം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.