പയ്യോളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പയ്യോളി മുനിസിപ്പൽ കൗൺസിലർ എം.വി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.വി. ശശികുമാർ വിദ്യാർത്ഥികൾക്കായി അനുമോദന പ്രഭാഷണം നടത്തി. വിജയികളായ പ്രതിഭകൾക്കുള്ള ഉപഹാര വിതരണം ലൈബ്രറി കൗൺസിൽ പയ്യോളി മേഖല സമിതി ചെയർമാൻ പി.എം. അഷ്റഫ് നിർവഹിച്ചു. ചന്ദ്രൻ തോട്ടത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷാജി മലയിൽ നന്ദി പ്രകാശിപ്പിച്ചു.
