തിക്കോടിയില്‍ തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും സംഘടിപ്പിച്ചു

news image
Aug 15, 2024, 12:46 pm GMT+0000 payyolionline.in

തിക്കോടി: തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും നടത്തി. പ്രശസ്ത നാടകകൃത്തും തവക്കൽ കളരി അക്കാദമിയുടെ അഡ്വൈസർ ബോർഡ് കൺവീനറുമായ ചന്ദ്രശേഖരൻ തിക്കോടി പതാക ഉയർത്തി.

രാജ്യം ബഹുസ്വരതയിലൂന്നി പോകേണ്ട സാഹചര്യമാണെന്നും. മനുഷ്യ നന്മക്കുള്ള കൂട്ടായ്മകൾ രൂപപ്പെടണമെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. കളരിപ്പറ്റ് ഹൈക്കിക്കിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ മുഹമ്മദ് സിയാൻ, സംസ്ഥാന കളരിപ്പയറ്റിൽ ഫെൻസിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് നാദിഷ് , മശൂദ്, മുഹമ്മദ് നിഹാൽ, മുഹമ്മദ് അദ്നാൻ എന്നിവർക്ക് അക്കാദമിയുടെ ഉപഹാരം സമ്മാനിച്ചു.

തവക്കൽ കളരി മാർഷൽ ആർട്സ് അക്കാദമിയുടെ പ്രധാന ഗുരുക്കളായ ജമാൽ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഗുരുക്കൾ, അസൈനാർ ഗുരുക്കൾ, കളരിക്കോഡിനേറ്റർ പി.വി ജലീൽ, മുഹമ്മദ് റിസ്‌വാൻ, എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സി.കെ അഷ്റഫ് ഗുരുക്കൾ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി നസീർ എഫ്. എം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe