തിക്കോടി : പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡന്റുമായിരുന്ന സി. എ. നായരുടെ അനുസ്മരണം ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു. ആർ ജെ ഡി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം. കെ പ്രേമൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആർ ജെ ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ, കെ. കെ ഗോപാലൻ, പ്രജീഷ് നല്ലോളി, ടി. സി പ്രസന്നൻ, നിബിൻ കാന്ത്., രാജീവൻ. ടി എന്നിവർ സംസാരിച്ചു.