തിക്കോടിയിൽ പരിസ്ഥിതി ദിനാചാരണം

news image
Jun 5, 2025, 12:03 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചാരണം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ജമീല സമദ് സ്കൂൾ അങ്കണത്തിൽ ഫല- വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സന്ദേശവും പരിസ്ഥിതി ദിന പ്രതിജ്ഞയും പ്രസിഡന്റ് ചൊല്ലിക്കൊടുത്തു.

വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ വിശ്യൻ, ആരോഗ്യ കൺസ്ൾട്ടണ്ട് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷക്കീല മെമ്പർമാരായ ദിബിഷ, ഷീബ പുൽപാണ്ടി, എൻ എം പി അബ്ദുള്ള കുട്ടി, പ്രധാന അദ്ധ്യാപകൻ സി കെ പ്രദീപ് കുമാർ, പിടിഎ പ്രസിഡന്റ് ശ്രീനില സുധീഷ് എന്നിവർ സംസാരിച്ചു. ശേഷം കുട്ടികളും അദ്ധ്യാപകരും 20 ഓളം വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe