പയ്യോളി: തിക്കോടി ചീറുമ്പ ധർമ്മപരിപാലന അരയസമാജം തിക്കോടി കടപ്പുറത്ത് ഒരേക്കർ സ്ഥലത്ത് പുതുതായി നിർമ്മിച്ച ചീറുമ്പ ഭഗവതി ക്ഷേത്രത്തിൻറെ പ്രതിഷ്ഠാ കർമ്മം ഇന്ന് നടക്കും. രാവിലെ 8:20ന് വടകര രമേശൻ തന്ത്രികൾ പ്രതിഷ്ഠാ കർമ്മത്തിന് മുഖ്യകാർമികത്വം വഹിക്കും.
കാലത്ത് മഹാഗണപതി ഹോമം പ്രസാദ പ്രതിഷ്ഠ പീഠ പ്രതിഷ്ഠ തുടർന്ന് 8 20ന് ബിംബം പ്രതിഷ്ഠ എന്നിവ നടക്കും. തുടർന്ന് കലാശാഭിഷേകങ്ങൾ വിശേഷാൽ പൂജകൾ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകിട്ട് ഏഴുമണിക്ക് ആധ്യാത്മിക സാംസ്കാരിക സദസ്സ് .രാത്രി 9 മണിക്ക് ഗാനമേള എന്നിവ നടക്കും. 15 വർഷം മുമ്പാണ് ചീറും അരയസമാജം ക്ഷേത്രനിർമാണത്തിന്റെ ആരംഭം കുറിച്ചത്. ഇപ്പോഴാണ് പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് അരയസമാജം ഭാരവാഹികൾ അറിയിച്ചു.