തിക്കോടി വെള്ളക്കെട്ട്: സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്ന് അഡ്വ: കെ പ്രവീൺകുമാർ

news image
Jul 2, 2024, 11:47 am GMT+0000 payyolionline.in

തിക്കോടി: പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം ഭരണ സിരാകേന്ദ്രത്തിലേക്ക് മാറ്റുന്നത് ആലോചിക്കേണ്ടി വരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ: കെ. പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി.അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസത്തെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് ബസാറിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം കഴിഞ്ഞ ഒരാഴ്ചക്കാലമായി സർക്കാർ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ദേശീയപാതയിലേക്ക് എത്തിച്ചേരാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.

പ്രാദേശിക ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് പ്രവീൺകുമാർ കുറ്റപ്പെടുത്തി
തിക്കോടിയിലെ ജനങ്ങളെ ഈ ദുരിതത്തിൽ നിന്ന് കരകയറ്റാൻ അടിയന്തര നടപടികൾ ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടപ്പിലാക്കണം അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി കൊണ്ട് സന്ധിയില്ലാ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകും. സഹന സമരമാണ് കോൺഗ്രസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് തിക്കോടിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഈ പ്രധാന ആവശ്യത്തിനു നേരെ മുഖം തിരിഞ്ഞു നിൽക്കാനാണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നതെങ്കിൽ സമരത്തിന്റെ രീതിയും ഗതിയും തിരിച്ചുവിടാൻ കോൺഗ്രസ് നിർബന്ധിതമാകും. അത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ അതിനുത്തരവാദി ബന്ധപ്പെട്ട സർക്കാറുകൾ മാത്രമായിരിക്കും എന്ന് പ്രവീൺ കുമാർ ഓർമ്മപ്പെടുത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജയേന്ദ്രൻ തെക്കെകുറ്റി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട്
കെ .ടി വിനോദ്, വി.പി ദുൽഖിൽ, പടന്നയിൽപ്രഭാകരൻ, കെ പി രമേശൻ, ബിനു കാരോളി, ജയകൃഷ്ണൻ ചെറുകുറ്റി, ടി.ഗിരീഷ് കുമാർ, ഒ.കെ .മോഹനൻ, ഉണ്ണികൃഷ്ണൻ വായാടി, അച്യുതൻ പുറക്കാട്, ഇ .കെ അരവിന്ദൻ എന്നിവർ സംസാരിച്ചു.
മൂന്നാം ദിവസത്തെ സമരത്തിൽ രാജീവൻ മഠത്തിൽ, ടി പി ഗോപാലൻ, സോണിരാജ് മനയിൽ, പി .എം .ബാബു, ടി .പി ശശീന്ദ്രൻ എന്നിവർ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe