പയ്യോളി: തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ഞൂറ്റി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടിപി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
![](https://payyolionline.in/wp-content/uploads/2023/11/fff-1-300x180.jpg)
വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ച്ചുട്ടി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ് നമ്പൂതിരി നിർവഹിക്കുന്നു.
ആവിക്കൽ വിജയൻ ശാന്തി, സമിതി സെക്രട്ടറി എ കെ ബാബു, തയ്യിൽ ചന്ദ്രൻ, സുഭാഷ്കോമത്ത്, ഷാജി കളപ്പുരയിൽ, എം വി കെ ശ്രീധരൻ, കെ ബിജു എന്നിവർ സംസാരിച്ചു. വൈകിട്ട് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഹരേ കൃഷ്ണ സത്സംഗ് പയ്യോളിയുടെ ഭജൻസ്, ദീപാവലി ദീപ സമർപ്പണം, ഭഗവതിയുടെ പുത്തരി വെള്ളാട്ട് എന്നിവ നടന്നു.