തിരുവങ്ങൂർ : ബസ്സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ആറുകണ്ടനിലം നഫീസ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവങ്ങൂർ അണ്ടിക്കമ്പിനിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
ഭർത്താവ്: കാദിരികോയ. മക്കൾ: ഫസീല, ഫാസില. മരുമക്കൾ: ഷമീർ വാളെരി, സിദ്ദീഖ് വെള്ളയിൽ.