തുറയൂർ: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷം.തുറയൂര്‍ കിഴക്കയിൽ മീത്തൽ വിനീഷിന്റെ മകൻ അനന്തദേവിന് തെരുവുനായിക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു .

പരിക്കേറ്റ അനന്തദേവ്
രാവിലെ സ്കൂളിലേക്ക് സൈക്കിളിൽ പോകുമ്പോൾ 8 ലധികം വരുന്ന നായ്കൂട്ടങ്ങൾ സൈക്കിളിന് പിറകെ ഓടുകയും അനന്തു സൈക്കിളിൽ നിന്നും വീഴുകയും ചെയ്യുകയായിരുന്നു. ഈ സമയം ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ അവിടെ എത്തിയതിനാല്‍ നായ്ക്കളെ ഓടിക്കാൻ പറ്റിയത് കൊണ്ട് നായ്ക്കളുടെ കടിയിൽ നിന്നും അത്ഭുതകരമായി കുട്ടി രക്ഷപെട്ടു. വീഴ്ചയില്‍ കുട്ടിക്ക് കൈക്കും മൂക്കിനും പരിക്കേറ്റു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ചികിത്സ നേടി. തുറയൂർ ഗവണ്മെന്റ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തദേവ്.