തുറയൂർ പഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നാളെ മുതൽ

news image
Sep 14, 2022, 2:33 pm GMT+0000 payyolionline.in

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. നാളെ (സെപ്റ്റംബർ 15) മുതൽ 17 വരെ പാലച്ചുവട് മൃഗാശുപത്രിയിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് കുത്തിവെപ്പ് നടക്കുക.

മുൻപ് വാക്സിൻ എടുത്ത് കാലാവധി കഴിഞ്ഞതും ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതുമായ മുഴുവൻ വളർത്തു മൃഗങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്തി നിർബന്ധമായും വാക്സിൻ നൽകണം.

സെപ്റ്റംബർ 25 നുള്ളിൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വളർത്തു നായകൾക്കും പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും അല്ലാത്ത പക്ഷം ദിവസേന 50 രൂപ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe