തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.യുടെ പോഷക സംഘടനയാകുന്നത് അപമാനകരം: കെ. ലോഹ്യ

news image
Nov 6, 2025, 2:31 pm GMT+0000 payyolionline.in

പയ്യോളി :  സ്വതന്ത്രവും നീതിപൂർവ്വവുമായ തെരത്തെടുപ്പ് ഉറപ്പ് വരുത്തേണ്ട ഭരണഘടനാസ്ഥാപനമായ തെരത്തെടുപ്പ് കമ്മീഷൻ വോട്ട് കൊള്ളയ്ക്ക് കൂട്ട് നിന്ന് ഭരണക കക്ഷിയുടെ പോഷക സംഘടനയായി അധപതിക്കുന്ന അപമാനകരമായ കാഴ്ചയാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.

അജീഷ് കൊടക്കാട് അനുസ്മരണം പയ്യോളിയിൽ ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാർത്ഥി -യുവജന നേതാവും ചൈൽഡ് ലൈൻ പ്രവർത്തകനും ജനതാദൾ പേരാമ്പ്ര മണ്ഡലം സെക്രട്ടറിയും തുറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റും ആയിരുന്ന അജീഷ് കൊടക്കാടിൻ്റെ പത്താം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി പഴയ കാല വിദ്യാർത്ഥി നേതാക്കളുടെ കൂട്ടായ്മ പയ്യോളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ധേഹം . കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്ക ഉളവാക്കുന്നതാണെന്നും ലോഹ്യ പറഞ്ഞു.

സി. സുജിത്ത് അധ്യക്ഷനായി. എ.രബിജ, രാമചന്ദ്രൻ കുയ്യണ്ടി, സുനിൽ ഓടയിൽ , അഡ്വ.ലതികാ ശ്രീനിവാസ്, പ്രഭീഷ് ആദിയൂർ, കെ. റൂസ്സി, എൻ.കെ. അജിത് കുമാർ, പി. മോനിഷ , രാജൻ കൊളാവിപ്പാലം, കെ.രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe