നന്തി ബസാർ: തിക്കോടി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം വർദ്ധിച്ചുവരികയാണ്. പകൽ സമയത്തും രാത്രി സമയത്തും ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. രാവിലെ മദ്രസ്സയിലും, സ്കൂളിലും പോക്കുന്ന കുട്ടികൾക്ക് പോലും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. എത്രയും പെട്ടന്ന് പരിഹാരം കാണാൻ യൂത്ത് ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകി.
യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലീൽ, വൈസ്: പ്രസിഡണ്ട് മുഹമ്മാദ് ശാനിബ്, സെക്രട്ടറി ജാസിദ് മിസ്ക്, ജോ: സെക്രട്ടറി ഫർഷാദ്, ഷഫീഖ് കാരേകാട്, ഫസീഹ് പുറക്കാട്, നാദിർ പള്ളിക്കര പങ്കെടുത്തു.