കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വെള്ളി പുലർച്ചെയാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹണി ട്രാപ്പെന്നാണ് പ്രാഥമിക വിവരം.
നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയത്. ഉടനെ മറ്റൊരുസംഘം യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
ഇന്നോവയിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായി. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.