തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ ( ഹൈസ്കൂൾ )തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
