പയ്യോളി: ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം അയനിക്കാട്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയും ചേർന്ന് ആയുർവേദ ദിനാഘോഷം നടത്തി. ആയുർവേദ ദിനത്തോടനുബന്ധിച്ച് പയ്യോളി മുനിസിപ്പാലിറ്റി പകൽ വീട് അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി. പി അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പകൽ വീട് കൺവീനർ ബാലൻ സ്വാഗതം ആശംസിച്ചു.
കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അഷിത എ എസ് ആശംസ അർപ്പിച്ചു. സ്ഥാപനത്തിലെ അറ്റെൻഡർ സമീറ ചടങ്ങിന് നന്ദി പറഞ്ഞു. ഡോ. തുളസി ലോഹിത് (AMAI കൊയിലാണ്ടി ഏരിയ)”ആരോഗ്യകരമായ ജീവിതശൈലി ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ. അഷിത. ഡോ. തുളസി എന്നിവർ പരിശോധനക്ക് നേതൃത്വവും നൽകിയ. ക്യാമ്പിൽ 60 ഓളം പേർ പങ്കെടുത്തു.