പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ  തിരിച്ചറിഞ്ഞു; മരിച്ചത് തിക്കോടി സ്വദേശിനി

news image
Oct 9, 2026, 3:48 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി ആവിക്കൽ കിഴക്കെകൂരൻ്റവിട എള്ളുവളപ്പിൽ ശ്രീജ (45) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.40-ഓടെയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസ്സ് തട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

പരേതനായ കണാരൻ്റെയും ജാനുവിൻ്റെയും മകളാണ് ശ്രീജ. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: അതുൽ, അഭിൻ. സഹോദരങ്ങൾ: ഇന്ദിര (എളാട്ടേരി), സുരേഷ് ബാബു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe