പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം

news image
Mar 17, 2023, 6:19 am GMT+0000 payyolionline.in

പയ്യോളി:   പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ 2023-24 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന വെബ്‌സൈറ്റ് മുഖേന ഏപ്രിൽ 5 വരെ അപേക്ഷകൾ നൽകാം.

പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉത്പാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി. ടെക്‌നിക്കൽ ഹൈസ്‌കൂൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്‌നിക്കുകളിൽ പ്രവേശനത്തിന് 10% സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്.

അഡ്മിഷൻ സംബന്ധമായ സംശയനിവാരണത്തിനും ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണത്തിനുമായി പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹെൽപ്‌ഡെസ്‌ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9061598010, 9400663118, 9497567397.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe