പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ബലിതർപ്പണം നടത്തി

news image
Jul 17, 2023, 4:53 am GMT+0000 payyolionline.in

കൊയിലാണ്ടി: പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ഇന്നു കാലത്ത്ബലിതർപ്പണം നടത്തി. ‘ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി നാളിൽ കർക്കിടക വാവ് ബലിയുടെ പ്രത്യേകത. കടൽക്കരയിലും, നദിക്കരയിലും, വീടുകളിലും ബലിതർപ്പണം നടത്തി.

കൊയിലാണ്ടി മേഖലയിൽ മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രം, ‘കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, ഉപ്പാലക്കണ്ടി ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടൽ തീരത്തും പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചത്. ഉരു പുണ്യ കാവിൽ ആയിരകണക്കിനാളുകളാണ് ബലിതർപ്പണത്തിനായി എത്തിച്ചേർന്നത്.പോലീസ്, അഗ്നി രക്ഷാ സേന, യുടെയും നിയന്ത്രിക്കാനുണ്ടായിരുന്നു.

ദേശീയ പാതയിൽ ബലിതർപ്പണത്തിനെത്തിയവരുടെ വാഹനം കൊണ്ട് നിറഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. കണയങ്കോട് കുട്ടോത്തും സ്റ്റേറ്റ് ഹൈവേയിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe