കൊയിലാണ്ടിയിൽ പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയ്ക്ക് സ്വാഗതസംഘമായി

news image
Jul 17, 2023, 5:23 am GMT+0000 payyolionline.in
കൊയിലാണ്ടി: 1974 ൽ സ്ഥാപിതമായ പൂക്കാട് കലാലയത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് യു.കെ. രാഘവൻ ആധ്യക്ഷം വഹിച്ചു. ശിവദാസ് കാരോളി ജൂബിലി കാഴ്ചപ്പാട് വിശദീകരിച്ചു. വി.ടി.മുരളി, പ്രേംകുമാർ വടകര, അഡ്വ. ശ്രീനിവാസൻ, ഡോ. ഒ. വാസവൻ, രവീന്ദ്രൻ, ബാലൻ കുനിയിൽ, കെ.വി. അലി, എ. സജീവൻ, വി.കെ. രവി, വി. ശിവദാസൻ, വി.എം. മോഹനൻ, എൻ.എ. ഹാജി,  കെ. ശ്രീനിവാസൻ, എം പ്രസാദ് വി.ടി. മുരളി എന്നിവർ സംസാരിച്ചു.
ആവണിപ്പൂവരങ്ങ്, സംഗീതോത്സവം, വർണ്ണോത്സവം, ഗ്രാമീണം, നൃത്ത സംഗീത ചിത്ര പഠനകേമ്പുകൾ, സർഗോത്സവം, ജൂബിലി സ്മാരക മന്ദിരം, നാടകോത്സവം, ചലച്ചിത്രോത്സവം, ഗുരുസ്മരണ, ഗുരുവരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വിഭാവനം ചെയ്യുന്നു. വി.ടി. മുരളി ചെയർമാനും ശിവദാസ് കാരോളി കൺവീനർ ജനറലുമായി സ്വാഗത സംഘം രൂപീകരിച്ചു. ആദ്യ പരിപാടിയായ ആവണിപ്പൂവരങ്ങിന് അഡ്വ. ശ്രീനിവാസൻ ചെയർമാനും കെ. ശ്രീനിവാസൻ ജനറൽ കൺവീനറുമായ സ്വാഗത സംഘം രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe