പെൻഷൻകുടിശ്ശിക ഒറ്റത്തവണയായി ലഭ്യമാക്കുക: കെ.എസ്.എസ്.പി.യു. മൂടാടി യൂനിറ്റ് കൺവൻഷൻ

news image
Jun 25, 2023, 3:02 pm GMT+0000 payyolionline.in

മൂടാടി : പെൻഷൻ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ലഭിക്കേണ്ടുന്ന കുടിശ്ശികകളും, ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു. മൂടാടി യൂനിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ്റെ ഭാഗമായി മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, നവാഗതരെ സ്വീകരിക്കുകയും ചെയ്തു.

പ്രസിഡൻ്റ് ചേനോത്ത് ഭാസ്ക്കരൻ അധ്യക്ഷം വഹിച്ചു. കെ. എസ്. എസ്. പി.  യു. പന്തലായനി ബ്ലോക്ക് സിക്രട്ടറി ടി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ബാലഗോപാലൻ, എ.ഹരിദാസൻ, പി.ശശീന്ദ്രൻ ,കെ എം.രാജൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe