‘എസ്.എസ്.എൽ.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കണം’-മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി

news image
May 23, 2024, 11:45 am GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും  എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും
ഉപരിപഠനത്തിന് സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. കക്കറമുക്ക്എം.എസ്. എഫ് സംഘടിപ്പിച്ച എസ്എസ്എൽസി പ്ലസ്റ്റു ജേതാക്കൾക്കുള്ള അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.എംസൈനുൽആബിദ്  സ്വാഗതവും എം.കെ.മൂസ നന്ദിയും പറഞ്ഞു. അബ്ദുൽകരീം കോച്ചേരി,എം.വി മുനീർ ഗ്രാമപഞ്ചായത്ത് മെമ്പർ പി മുംതാസ്, പി.മൊയ്തു,ടി.പി അബ്ദുറഹിമാൻ, എം.കെമുഹമ്മദ് എം.വി കുഞ്ഞമ്മദ്, കെ.സുബൈദ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe