പേവിഷ ബാധ സംശയിക്കുന്ന നായ വീട്ടുവളപ്പിൽ കയറി; വീടിന്റെ ഗേറ്റ് പൂട്ടി വീട്ടുകാര്‍, പിടികൂടാൻ ശ്രമം

news image
Sep 20, 2022, 7:05 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായയെ പിടികൂടാൻ ശ്രമം. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എബിസി റൂള്‍ അനുസരിച്ച് നായയെ മയക്കുമരുന്ന് നല്‍കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.

 

ഇന്ന് രാവിലെ 8 മണിയോടെയാണ് ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്. ഓമല്ലൂർ സ്വദേശി തുളസി വിജയന്‍റെ വീട്ടിലാണ് പട്ടി കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിന്നലെ വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടാനാണ് തീരുമാനം. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്.ഇടുക്കി കുമളിയിൽ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതിനിടെ, പാലക്കാട് മേലാമുറിയിൽ പേ വിഷബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമാണ് പേ വിഷബാധയേറ്റ ലക്ഷണങ്ങൾ പശു കാട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe