പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന വിരണ്ടത് പരിഭ്രാന്തി പരത്തി

news image
Oct 7, 2024, 11:34 am GMT+0000 payyolionline.in

 

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിലെ വൈകീട്ടുള്ള എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നതിനിടയാണ് ആന റോഡിൽ നിന്നും ക്ഷേത്രമുറ്റത്തേക്ക് ഓടി കയറിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. റോഡിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

നിമിഷങ്ങൾക്കുള്ളിൽ പാപ്പാന്മാർ ആനയെ തളച്ചതും വൈകീട്ട് പെയ്ത മഴ കാരണം ക്ഷേത്രത്തിൽ ആളുകൾ കുറവായതും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്ന മേളക്കാർ സുരക്ഷിതസ്ഥാനത്തേക്ക് മാറിയതുകൊണ്ട് വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ മാറ്റി പുതിയ ആനയെ കൊണ്ടുവരാൻ ക്ഷേത്രകമ്മിറ്റിയിൽ തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe